---
title: "പത്തനംതിട്ടയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം: കരാറുകാരന്‍ അറസ്റ്റില്‍"
english_title: "arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251573/arrested"
published_at: "2024-11-25T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67441eb625edd_download_(9).jpeg"
keywords: []
---

# പത്തനംതിട്ടയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം: കരാറുകാരന്‍ അറസ്റ്റില്‍

> **Lead Summary:** **പത്തനംതിട്ട**:തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകള്‍ ഇല്ലാതെ റോഡിന് കുറുകെ കയര്‍ കെട്ടിയത് അപകടകാരണമായി എന്ന് പൊലീസ് പറഞ്ഞു.

## Article Content

**പത്തനംതിട്ട**:തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകള്‍ ഇല്ലാതെ റോഡിന് കുറുകെ കയര്‍ കെട്ടിയത് അപകടകാരണമായി എന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിന്റെ ഭാഗമായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ് മരിക്കുന്നത്. പായിപ്പാട് ഉള്ള ബന്ധുവീട്ടില്‍ നിന്ന് ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251573/arrested)