---
title: "തളിപ്പറമ്പ് നഗരസഭയിലെ ആദ്യത്തെ വനിത ജിംനേഷ്യം ഉദ്ഘാടനം ചെയ്തു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251596/kannur"
published_at: "2024-11-25T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67442c7748e9f_04390bb2-4f4b-40bc-b013-db1f2935aa0d.jpeg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിലെ ആദ്യത്തെ വനിത ജിംനേഷ്യം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്**:തളിപ്പറമ്പ് നഗരസഭയിലെ ആദ്യത്തെ വനിത ജിംനേഷ്യം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് നഗറിലുള്ള ഹബീബ് റഹ്‌മാൻ സാംസ്കാരിക നിലയത്തിലാണ് സുമ്പാ ഡാൻസിന് പ്രാധാന്യം കൊടുത്തു കൊണ്ട് വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തത്. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു . 

## Article Content

**തളിപ്പറമ്പ്**:തളിപ്പറമ്പ് നഗരസഭയിലെ ആദ്യത്തെ വനിത ജിംനേഷ്യം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് നഗറിലുള്ള ഹബീബ് റഹ്‌മാൻ സാംസ്കാരിക നിലയത്തിലാണ് സുമ്പാ ഡാൻസിന് പ്രാധാന്യം കൊടുത്തു കൊണ്ട് വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തത്. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു . 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായഎം കെ ഷബിത , പി റജില, കെ നബീസ ബീവി , പി പി മുഹമ്മദ്‌ നിസാർ , കെ പി ഖദീജ എന്നിവർ സംസാരിച്ചു,വാർഡ് കൗൺസിലർമാർ കുടുംബശ്രീ ഭാരവാഹികൾ, സംരഭകർ, നാട്ടുകാർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251596/kannur)