---
title: "അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി"
english_title: "Ayyankunnupanjayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251630/ayyankunnupanjayath"
published_at: "2024-11-25T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67444b3e681eb_1000039461.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി

> **Lead Summary:** **ഇരിട്ടി :** അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി . വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല ,ബിജോയി പ്ലാത്തോട്ടം ,ഷൈനി വർഗീസ് എന്നിവരാണ് ഓഫിസിന് മുന്നിൽ സമരം നടത്തിയത് . പഞ്ചായത്തിലെ 256 പേരുടെ ക്ഷേമപെൻഷൻ നഷ്ട്ടപെടുത്തിയെന്നും ,ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നതിന് ഏതിനെയും , പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്തതിനും , ഭരണസമിതി 11 തവണ എടുത്ത തീരുമാനങ്ങൾ പ്രസിഡന്റ് അപ്രൂവ് ചെയ്യാത്തതായും , കഴിഞ്ഞ നാലു വർഷമായി പഞ്ചായത്തിന് അനുവദിച്ച വികസന ഫണ്ടിൽ എട്ട് കോടി രൂപയോളം നഷ്ടപ്പെടുത്തിയത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് അംഗങ്ങൾ സമരം നടത്തിയത് . കരിക്കോട്ടക്കരി പോലീസ് എത്തിയാണ് സമരക്കാരെ മാറ്റിയത്. ഇതോടെ അയ്യൻകുന്ന് പഞ്ചായത്തിൽ ഭരണപക്ഷ പ്രതിപക്ഷ അംഘനങ്ങളുടെ പ്രതിക്ഷേധ സമരങ്ങൾ തുടരുകയാണ് .

## Article Content

**ഇരിട്ടി :** അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽ ഡി എഫ് അംഗങ്ങൾ ധർണ്ണാ സമരം നടത്തി . വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല ,ബിജോയി പ്ലാത്തോട്ടം ,ഷൈനി വർഗീസ് എന്നിവരാണ് ഓഫിസിന് മുന്നിൽ സമരം നടത്തിയത് . പഞ്ചായത്തിലെ 256 പേരുടെ ക്ഷേമപെൻഷൻ നഷ്ട്ടപെടുത്തിയെന്നും ,ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്നതിന് ഏതിനെയും , പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്തതിനും , ഭരണസമിതി 11 തവണ എടുത്ത തീരുമാനങ്ങൾ പ്രസിഡന്റ് അപ്രൂവ് ചെയ്യാത്തതായും , കഴിഞ്ഞ നാലു വർഷമായി പഞ്ചായത്തിന് അനുവദിച്ച വികസന ഫണ്ടിൽ എട്ട് കോടി രൂപയോളം നഷ്ടപ്പെടുത്തിയത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് അംഗങ്ങൾ സമരം നടത്തിയത് . കരിക്കോട്ടക്കരി പോലീസ് എത്തിയാണ് സമരക്കാരെ മാറ്റിയത്. ഇതോടെ അയ്യൻകുന്ന് പഞ്ചായത്തിൽ ഭരണപക്ഷ പ്രതിപക്ഷ അംഘനങ്ങളുടെ പ്രതിക്ഷേധ സമരങ്ങൾ തുടരുകയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251630/ayyankunnupanjayath)