---
title: "വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ"
english_title: "Wayanad Flower Festival To Begin On 29th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251671/wayanad-flower-festival-to-begin-on-29th"
published_at: "2024-11-25T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67447189cde5f_flower_show.jpg"
keywords: []
---

# വയനാട് പുഷ് പോത്സവം 29-ന് തുടങ്ങും; ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ

> **Lead Summary:** കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി

## Article Content

കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി

കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലത്ത് ഡിസംബർ 31 വരെയാണ് വയനാട് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികളും ഉണ്ടാകും. 

മാരുതി മരണക്കിണർ സർക്കസ്, ആകാശം മുട്ടുന്ന ആകാശത്തൊട്ടിൽ, ആകാശത്തോണി, സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ബ്രേക്ക് ഡാൻസ്ഡ്രാഗൺ ട്രെയിൻ, ഉല്ലസിക്കാൻ കിഡ്സ് പാർക്ക് , കാണികളെ ഭയപ്പെടുത്തുന്ന ഗോസ്റ് ഹൗസ് എന്നിവയോടൊപ്പം പുഷ്പോത്സവത്തിന് എത്തുന്നവർക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.29ന് വൈകുന്നേരം അഞ്ചുമണിക്ക് കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദിഖ് വയനാട് പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നഗര സഭാ ചെയർ പേഴ്സൺ അഡ്വ.ടി.ജെ. ഐസക് ആദ്യ ടിക്കറ്റ് വിൽപ്പന നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251671/wayanad-flower-festival-to-begin-on-29th)