---
title: "തങ്ങളുടെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്യരുത് :   വാണിയ സമുദായ സമിതി  "
english_title: "Not be usless organization name"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25176/not-be-usless-organization-name"
published_at: "2022-02-08T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62022b419c455_Picsart_22-02-08_14-04-48-237.jpg"
keywords: []
---

# തങ്ങളുടെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്യരുത് :   വാണിയ സമുദായ സമിതി  

> **Lead Summary:** തങ്ങളുടെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് കേരള ഘടകം എന്ന പേരിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുമായി യാതൊരു ബന്ധമില്ലെന്നും തൽപ്പരകക്ഷികളുടെ പ്രവർത്തനങ്ങളിൽ സമുദായംഗങ്ങൾ പെട്ട് പോകരുതെന്നും വാണിയ സമുദായ സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

തങ്ങളുടെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് കേരള ഘടകം എന്ന പേരിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുമായി യാതൊരു ബന്ധമില്ലെന്നും തൽപ്പരകക്ഷികളുടെ പ്രവർത്തനങ്ങളിൽ സമുദായംഗങ്ങൾ പെട്ട് പോകരുതെന്നും വാണിയ സമുദായ സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സമിതിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കും. സമിതിയുടെ പേരിൽ കോളേജ് അനുവദിച്ചിട്ടുണ്ടെന്ന വ്യാജേന സമുദായംഗങ്ങളിൽ നിന്ന് ചിലർ ലക്ഷങ്ങൾ പിരിച്ചെടുത്ത് ഫണ്ട് ദുരുപയോഗം ചെയ്യുകയാണ്.

ഇതേ  കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉദ്യോഗ നിയമനത്തിൽ നിലവിലുള്ള സംവരണ വ്യവസ്ഥ പൊളിച്ചെഴുതണം. നിയമനത്തിൽ നാല് ശതമാനം സംവരണം നൽകണം. ക്രീമിലെയർ വരുമാന പരിധി 12 ലക്ഷമായി ഉയർത്തണം. ഉത്തര കേരളത്തിൽ ക്ഷേത്ര സ്ഥാനികർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

സംഘടനക്ക് പയ്യന്നൂരിൽ നടപ്പ് വർഷം ആസ്ഥാന മന്ദിരം പണിയുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ചന്ദ്രൻ നാലപ്പാടം, മറ്റു ഭാരവാഹികൾ വി നാരായണൻ,അപ്പുക്കുട്ടൻ, പി ഗോപാലൻ,ഷിബു പാതിരിയാട് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25176/not-be-usless-organization-name)