---
title: "വിദേശയിനം അപൂർവ്വ പഴമായ റൊളീനിയ മലയോരത്തും ഫലമണിഞ്ഞു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251764/kelakam"
published_at: "2024-11-26T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67453cc6266ed_IMG-20241126-WA0003.jpg"
keywords: []
---

# വിദേശയിനം അപൂർവ്വ പഴമായ റൊളീനിയ മലയോരത്തും ഫലമണിഞ്ഞു

> **Lead Summary:** **കേളകം**:വിദേശയിനം അപൂർവ്വ പഴമായ റൊളീനിയ മലയോരത്തും ഫലമണിഞ്ഞു.വിദേശ ഫലവർഗങ്ങളുടെ അപൂർവ്വ ശേഖരമുള്ള അടക്കാത്തോട്ടിലെ കുന്നത്ത് ബേബിയുടെ കൃഷിയിടത്തിലാണ് സീതപ്പഴത്തിന്റെ ബ്രസീലിയൻ ബന്ധുവാണ് 'റൊളീനിയ' വിളഞ്ഞത്.വർഷങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിച്ച റൊളി നിയ തൈയാണ് ഇപ്പോൾ ഫലമണിഞ്ഞത്.'

## Article Content

**കേളകം**:വിദേശയിനം അപൂർവ്വ പഴമായ റൊളീനിയ മലയോരത്തും ഫലമണിഞ്ഞു.വിദേശ ഫലവർഗങ്ങളുടെ അപൂർവ്വ ശേഖരമുള്ള അടക്കാത്തോട്ടിലെ കുന്നത്ത് ബേബിയുടെ കൃഷിയിടത്തിലാണ് സീതപ്പഴത്തിന്റെ ബ്രസീലിയൻ ബന്ധുവാണ് 'റൊളീനിയ' വിളഞ്ഞത്.വർഷങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിച്ച റൊളി നിയ തൈയാണ് ഇപ്പോൾ ഫലമണിഞ്ഞത്.'

മധുരമേറിയ വലിയ കായ്കളും പുറത്തെ ശൽക്കങ്ങൾപോലെയുള്ള തൊലിയും ഇതിനെ വ്യത്യസ്തമാക്കുന്നു.

സീതപ്പഴച്ചെടിയേക്കാൾ ഉയരത്തിൽ ധാരാളം ശാഖകളോടെ വളരുന്ന റൊളീനിയ മൂന്നുവർഷത്തിനുള്ളിൽ പുഷ്പിച്ച് കായ്കൾ ഉണ്ടായിത്തുടങ്ങും. വർഷത്തിൽ പലതവണ ഫലം തരുന്ന പതിവും ഇവയ്ക്കുണ്ട്.റൊളീനിയ പഴങ്ങളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൾ കിളിർപ്പിച്ചെടുക്കുന്ന തൈകൾ നട്ടുവളർത്താം. പോഷക സമൃദ്ധവും ഏറെ രുചികരമായ പഴമാണ് ഇത്. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. ആവശ്യത്തിനുള്ള ഉയരത്തിൽ മുകൾഭാഗം മുറിച്ച് റൊളീനിയ മരം പരമാവധി ശിഖരങ്ങൾ വളർത്തുന്നതാണ് ഉചിതം. ഇങ്ങനെ വളർത്തിയാൽ പഴങ്ങൾ നിലത്തുനിന്നുതന്നെ ശേഖരിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251764/kelakam)