---
title: "കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു"
english_title: "kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251779/kochi"
published_at: "2024-11-26T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674553c1094a1_download_(11).jpeg"
keywords: []
---

# കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

> **Lead Summary:** കൊച്ചി: കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്.

## Article Content

കൊച്ചി: കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്.

ഈ മാസം ആദ്യം പുത്തന്‍വേലിക്കരയില്‍ വച്ചാണ് സംഭവം. എസിപി എ എ അഷ്‌റഫ് ഓടിച്ച ജീപ്പാണ് ഫ്രാന്‍സിസിനെ ഇടിച്ചുതെറിപ്പിച്ചത്. പൊലീസ് ജീപ്പില്‍ തന്നെയാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ഇന്ന് രാവിലെ തൃശൂരിലെ ആശുപത്രിയിലാണ് മരിച്ചത്. ആദ്യം കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ചികിത്സയുടെ ഭാഗമായാണ് തൃശൂരിലേക്ക് കൊണ്ടുപോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251779/kochi)