---
title: "സിൽവർ ലൈനിനു വേണ്ടി കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികളും, ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു"
english_title: "Public organisation were blocked officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25179/public-organisation-were-blocked-officers"
published_at: "2022-02-08T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6202325cd1257_Picsart_22-02-08_14-32-53-859.jpg"
keywords: []
---

# സിൽവർ ലൈനിനു വേണ്ടി കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികളും, ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു

> **Lead Summary:** കെ - റയിൽ സിൽവർ ലൈനിനു വേണ്ടി കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികളും കെ- റയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു. ഇന്നു രാവിലെ കണ്ണൂർ ചിറക്കൽ റയിൽവേ ഗേറ്റിനു സമീപമായിരുന്നു പ്രതിഷേധം നടന്നത്.

## Article Content

കെ - റയിൽ സിൽവർ ലൈനിനു വേണ്ടി കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികളും കെ- റയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു. ഇന്നു രാവിലെ കണ്ണൂർ ചിറക്കൽ റയിൽവേ ഗേറ്റിനു സമീപമായിരുന്നു പ്രതിഷേധം നടന്നത്.

കെ-റയിലിന് വേണ്ടി  കുറ്റിയിടൽ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും റസിഡൻഷ്യൽ അസോസിയേഷൻ പ്രവർത്തകരും കെ- റയിൽ വിരുദ്ധ സമിതി പ്രവർത്തകരും തടയുകയായിരുന്നു. വിവരം അറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും കെ- റയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ അഡ്വ. പി. സി.വിവേകിനെയും ജില്ലാ നേതാവ് അഡ്വ. ആർ.അപർണയെയും വളപട്ടണം പോലീസ് അറസ്റ്റുചെയ്ത് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ട് പോവുകയുമായിരുന്നു.

തുടർന്ന് കല്ലിടൽ തുടരുകയും ചെയ്തു. ഉണ്ണികൃഷ്ണൻ, രാജേന്ദ്രൻ, പ്രമോദ്, ബിനീഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പോലീസ് നടപടിക്കെതിരേ ഇന്നു വൈകീട് ചിറക്കൽ ഗേറ്റിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് അഡ്വ. പി.സി. വിവേക് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25179/public-organisation-were-blocked-officers)