---
title: "ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251988/iritty"
published_at: "2024-11-26T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745ecb8a2b93_IMG-20241126-WA0050.jpg"
keywords: []
---

# ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു 

> **Lead Summary:** ഇരിട്ടി : ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു .

## Article Content

ഇരിട്ടി : ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു .

ഭരണഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ചു കൊണ്ട് കേഡറ്റുകൾ പ്രതിജ്ഞ പുതുക്കി . കോഡിനേറ്റർ സക്കരിയ വിളക്കോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സ്കൂൾ ലീഡർ തമന്ന തൻസീർ ആമുഖം വായിച്ചു. . സീനിയർ അസിസ്റ്റൻറ് ലിൻറു കുര്യൻ, ഷിജേഷ് ടിവി, അശ്വതി ,സ്മിത കെ എം , ലാവണ്യ എം , ഷഹർബാന കെ എ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251988/iritty)