---
title: "തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252112/kelakam"
published_at: "2024-11-27T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746c86b7658b_IMG-20241127-WA0013.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

> **Lead Summary:** **കേളകം**: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കുക, ജിയോടാഗ് സമ്പ്രദായം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രകടനവും ധർണയും നടത്തി.

## Article Content

**കേളകം**: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കുക, ജിയോടാഗ് സമ്പ്രദായം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രകടനവും ധർണയും നടത്തി.

സി ഐ ടി യു ഏരിയ വൈസ് പ്രസിഡണ്ട് ടി.വിജയൻ ഉദ്ഘാടനം ചെയ്തു. യുണിയൻപഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷയായിരുന്നു. സി പി ഐ എം കേളകം ലോക്കൽ സെക്രട്ടറി കെ പി ഷാജി, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി.ബിജൂ ,ലീലാമ്മ ജോണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252112/kelakam)