---
title: "ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ"
english_title: "Ksurendranabout"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252164/ksurendranabout"
published_at: "2024-11-27T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746e7ecefe38_1000039612.jpg"
keywords: []
---

# ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിൻ്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

> **Lead Summary:** **കണ്ണൂർ: **നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. നീതിപീഠം കണ്ണ് തുറക്കും .പ്രത്യേക അന്വേഷണ സംഘം ദിവ്യയെയും കളക്ടറേയും പൂർണ്ണമായും സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം നടത്തുന്നത്. എല്ലാ തെളിവുകളും നശിപ്പിക്കാൻ ആവശ്യമായ അന്വേഷണമാണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പത്തനംതിട്ടയിലെ സി പി എം നേത്യത്വവും പ്രാദേശിക നേതൃത്വവും ജനങ്ങൾക്ക് മുൻപിൽ തങ്ങൾ നവീൻ ബാബുവിൻ്റെ കുടുംബത്തൊടൊപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് ഇവിടെ അരങ്ങേറിയത്. ആദ്യ ഘട്ടം മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂരിലെ പാർട്ടി ഘടകവും കൊലയാളികൾക്കൊപ്പമായിരുന്നു. പി പി ദിവ്യയൊടും അവരെ അനുകൂലിക്കുന്നവരോടുമൊപ്പമുള്ള സമീപനമാണ് അവർ സ്വീകരിച്ചിരുന്നത്. ഇപ്പോൾ കുടുംബത്തിന് എല്ലാ കാര്യങ്ങളും ബൊദ്ധ്യമായിട്ടുണ്ടെന്നും അതുകൊണ്ടാണ് അവർ അവസാന ആശ്രയമായി കോടതിയെ സമീപിച്ചതും.

## Article Content

**കണ്ണൂർ: **നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. നീതിപീഠം കണ്ണ് തുറക്കും .പ്രത്യേക അന്വേഷണ സംഘം ദിവ്യയെയും കളക്ടറേയും പൂർണ്ണമായും സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം നടത്തുന്നത്. എല്ലാ തെളിവുകളും നശിപ്പിക്കാൻ ആവശ്യമായ അന്വേഷണമാണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പത്തനംതിട്ടയിലെ സി പി എം നേത്യത്വവും പ്രാദേശിക നേതൃത്വവും ജനങ്ങൾക്ക് മുൻപിൽ തങ്ങൾ നവീൻ ബാബുവിൻ്റെ കുടുംബത്തൊടൊപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് ഇവിടെ അരങ്ങേറിയത്. ആദ്യ ഘട്ടം മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂരിലെ പാർട്ടി ഘടകവും കൊലയാളികൾക്കൊപ്പമായിരുന്നു. പി പി ദിവ്യയൊടും അവരെ അനുകൂലിക്കുന്നവരോടുമൊപ്പമുള്ള സമീപനമാണ് അവർ സ്വീകരിച്ചിരുന്നത്. ഇപ്പോൾ കുടുംബത്തിന് എല്ലാ കാര്യങ്ങളും ബൊദ്ധ്യമായിട്ടുണ്ടെന്നും അതുകൊണ്ടാണ് അവർ അവസാന ആശ്രയമായി കോടതിയെ സമീപിച്ചതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252164/ksurendranabout)