---
title: "സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു"
english_title: "Cpimkannurlaugo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252181/cpimkannurlaugo"
published_at: "2024-11-27T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746f4649fed8_1000039618.jpg"
keywords: []
---

# സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളത്തിന്റെ ലോഗോ പ്രകാശനം നടന്നു

> **Lead Summary:** **കണ്ണൂർ : ** തളിപ്പറമ്പിൽ നടക്കുന്ന സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളന ലോഗോ പ്രകാശനം ചെയ്‌തു. കെ കെ എൻ പരിയാരം ഹാളിൽ സിനിമാ താരം സന്തോഷ് കീഴാറ്റൂർ ലോഗോ പ്രകാശനം നിർവഹിച്ചു.2025 ഫിബ്രവരി ഒന്ന് രണ്ട് മൂന്ന് തീയ്യതികളിൽ ഏരിയാ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ്24-ാം പാർടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം നടക്കുക.

## Article Content

**കണ്ണൂർ : ** തളിപ്പറമ്പിൽ നടക്കുന്ന സി.പി.ഐ(എം) കണ്ണൂർ ജില്ല സമ്മേളന ലോഗോ പ്രകാശനം ചെയ്‌തു. കെ കെ എൻ പരിയാരം ഹാളിൽ സിനിമാ താരം സന്തോഷ് കീഴാറ്റൂർ ലോഗോ പ്രകാശനം നിർവഹിച്ചു.2025 ഫിബ്രവരി ഒന്ന് രണ്ട് മൂന്ന് തീയ്യതികളിൽ ഏരിയാ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ്24-ാം പാർടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം നടക്കുക.

ചടങ്ങിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ടി കെ ഗോവിന്ദൻ, പി മുകുന്ദൻ കെ. സന്തോഷ്, ടി ബാലകൃഷ്ണൻ , സി എം കൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

പാപ്പിനിശ്ശേരി വടേശ്വരം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ രാജേഷ് പൂഞ്ഞത്ത് ആണ് ലോഗോ ഡിസൈൻ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252181/cpimkannurlaugo)