---
title: "കൂത്തുപറമ്പിൽ  'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ്  സംഘടിപ്പിച്ചു"
english_title: "Orangetheworldflashmob"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252410/orangetheworldflashmob"
published_at: "2024-11-28T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674832767660b_1000039884.jpg"
keywords: []
---

# കൂത്തുപറമ്പിൽ  'ഓറഞ്ച് ദി വേൾഡ്' ക്യാംപയിന്റെ ഭാഗമായി ഫ്ലാഷ്മോബ്  സംഘടിപ്പിച്ചു

> **Lead Summary:** **മമ്പറം : **ആയിത്തറ മമ്പറം ഗവ:ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിൻ്റെയുംകൂത്തുപറമ്പ് ഐ സി ഡി എസ് കൗൺസിലിംഗ് സെല്ലിന്റെയുംആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ഓറഞ്ച് ദി വേൾഡ് ക്യാപയിന്റെ ഭാഗമായാണ്കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. സുരക്ഷ എല്ലായിടത്തും എപ്പോഴും എന്ന സന്ദേശം ഉയർത്തിയാണ് ക്യാപയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**മമ്പറം : **ആയിത്തറ മമ്പറം ഗവ:ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിൻ്റെയുംകൂത്തുപറമ്പ് ഐ സി ഡി എസ് കൗൺസിലിംഗ് സെല്ലിന്റെയുംആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ഓറഞ്ച് ദി വേൾഡ് ക്യാപയിന്റെ ഭാഗമായാണ്കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. സുരക്ഷ എല്ലായിടത്തും എപ്പോഴും എന്ന സന്ദേശം ഉയർത്തിയാണ് ക്യാപയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

കൂത്തുപറമ്പ് ഐസിഡിഎസ് ശിശു വികസന പദ്ധതി ഓഫീസർ ടി. കെ ഷെർളി, ഐസിഡിഎസ് സൂപ്പർവൈസേർസ് റോഷ്നി, ബിന്ദു,സോണി, സ്കൂൾ കൗൺസിലർ ഡോണോ ഡൊമിനിക്, സ്കൂൾ പ്രധാന അധ്യാപിക ശ്രീലത, അധ്യാപകരായ സോണിയ, പ്രമോദ്, ഡെയ്സിതുടങ്ങിയവർ ഫ്ലാഷ് മോബിന് നേതൃത്വം നൽകി. സ്കൂളിലെ 12 എസ്പി സി കേഡറ്റ്സുകൾ ചേർന്നാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252410/orangetheworldflashmob)