---
title: " സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരാവൂര്‍ മേഖല ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു"
english_title: "social service society peravoor area office started "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25245/social-service-society-peravoor-area-office-started"
published_at: "2022-02-08T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620289bc9d147_Untitled-1.jpg"
keywords: []
---

#  സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരാവൂര്‍ മേഖല ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

> **Lead Summary:** പേരാവൂർ: സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരാവൂര്‍ മേഖല ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ തൊണ്ടിയില്‍ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് വെഞ്ചരിപ്പ് കര്‍മ്മം പേരാവൂര്‍ സെന്റ് ജോസഫ് ഫൊറോന വികാരി ഫാ: ഡോ.തോമസ് കൊച്ചു കരാേട്ട് നിര്‍വ്വഹിച്ചു. ആര്‍ സി സി പ്രസിഡന്റ് സി വി വര്‍ഗ്ഗീസ് പെരുമാത്തറ, മേഖല ഡയറക്ടര്‍ ഫാ.ജെയിംസ് കുരിശുമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തിച്ച ഫാ. ബെന്നി നിരപ്പേലിനേയും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച യൂണിറ്റിലെ അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. തുടര്‍ന്ന് നടന്ന മേഖല ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പേരാവൂർ മേഖലയുടെ പ്രസിഡന്റായി ഗ്രെയ്സൺ ഉള്ളാഹലിനെയും, സെക്രട്ടറിയായി ലിസിയേയും തിരഞ്ഞെടുത്തു.

## Article Content

പേരാവൂർ: സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരാവൂര്‍ മേഖല ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ തൊണ്ടിയില്‍ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് വെഞ്ചരിപ്പ് കര്‍മ്മം പേരാവൂര്‍ സെന്റ് ജോസഫ് ഫൊറോന വികാരി ഫാ: ഡോ.തോമസ് കൊച്ചു കരാേട്ട് നിര്‍വ്വഹിച്ചു. ആര്‍ സി സി പ്രസിഡന്റ് സി വി വര്‍ഗ്ഗീസ് പെരുമാത്തറ, മേഖല ഡയറക്ടര്‍ ഫാ.ജെയിംസ് കുരിശുമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തിച്ച ഫാ. ബെന്നി നിരപ്പേലിനേയും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച യൂണിറ്റിലെ അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. തുടര്‍ന്ന് നടന്ന മേഖല ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പേരാവൂർ മേഖലയുടെ പ്രസിഡന്റായി ഗ്രെയ്സൺ ഉള്ളാഹലിനെയും, സെക്രട്ടറിയായി ലിസിയേയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25245/social-service-society-peravoor-area-office-started)