---
title: "സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെയും ഭാര്യയെയും വെട്ടി പരിക്കെപ്പിച്ച പ്രതി റിമാൻഡിൽ"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252553/ulikkal"
published_at: "2024-11-29T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674934fbdf818_IMG-20241129-WA0005.jpg"
keywords: []
---

# സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെയും ഭാര്യയെയും വെട്ടി പരിക്കെപ്പിച്ച പ്രതി റിമാൻഡിൽ

> **Lead Summary:** **ഉളിക്കൽ** : പിതൃസ്വത്തിലെ തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി അനുജനെയും ഭാര്യയെയും വെട്ടി പരിക്കെൽപിച്ച പ്രതി റിമാൻഡിൽ. ഉളിക്കൽ കരുമാങ്കയത്തെ കുന്നേൽ മുഹമ്മദ് നെയാണ് മട്ടന്നൂർ കോടതി റിമാൻ്റ് ചെയ്യതത്. 

## Article Content

**ഉളിക്കൽ** : പിതൃസ്വത്തിലെ തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി അനുജനെയും ഭാര്യയെയും വെട്ടി പരിക്കെൽപിച്ച പ്രതി റിമാൻഡിൽ. ഉളിക്കൽ കരുമാങ്കയത്തെ കുന്നേൽ മുഹമ്മദ് നെയാണ് മട്ടന്നൂർ കോടതി റിമാൻ്റ് ചെയ്യതത്. 

 അനുജനയുമായുള്ള സ്വത്ത് തർക്കത്തെ തുടർന്ന് പ്രതി തിങ്കളാഴ്ച്ച രാവിലെ അനുജൻ മുജീബിന്റെവീട്ടിൽ അതിക്രമിച്ച് കയറി വാക്കത്തികൊണ്ട് അനുജനെ കൈക്ക് വെട്ടി പരിക്കേൽപ്പിച്ചത് . ഹൃദ്രോഗിയായ ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ മുജിബിൻ്റെ ഭാര്യ റംലക്കും കൈപ്പത്തിക്ക് വെട്ട് ഏൽക്കുന്നത് . ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . റംല ഉളിക്കൽ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ് ഐ കെ. സുരേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്യതത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252553/ulikkal)