---
title: "ഭിന്നശേഷി കലോത്സവം "
english_title: "Edoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252556/edoor"
published_at: "2024-11-29T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674938cc2f84f_IMG-20241129-WA0007.jpg"
keywords: []
---

# ഭിന്നശേഷി കലോത്സവം 

> **Lead Summary:** > എടൂർ : ആറളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി ഭിന്നശേഷി കലോത്സവം "ആരവം " ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

> എടൂർ : ആറളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി ഭിന്നശേഷി കലോത്സവം "ആരവം " ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ ജോസ് അധ്യക്ഷതവഹിച്ചു . വൈസ് പ്രസിഡന്റ് കെ.ജെ. ജെസ്സി മോൾ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.സി. രാജു, സി ഡി എസ് ചെയർപേഴ്സൺ സുമ ദിനേശൻ , സിസ്റ്റർ ജെസ്സിന്ത , ഐ സി ഡി എസ് സൂപ്പർവൈസർ ബീന , സി ഡബ്ല്യു എഫ് ടി.എസ്. ശില്പഎന്നിവർ പ്രസംഗിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252556/edoor)