---
title: "ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയില്‍"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252705/kannur"
published_at: "2024-11-29T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749beb96e319_IMG-20241129-WA0042.jpg"
keywords: []
---

# ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം: കണ്ണൂർ സ്വദേശി ആരവ് പിടിയില്‍

> **Lead Summary:** ബoഗളൂരു: ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ അസം സ്വദേശിയായ വ്ളോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയിൽ.കർണാടക പോലീസ് ഉത്തരേന്ത്യയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും.

## Article Content

ബoഗളൂരു: ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ അസം സ്വദേശിയായ വ്ളോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയിൽ.കർണാടക പോലീസ് ഉത്തരേന്ത്യയിൽനിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും.

കണ്ണൂർ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റുഡൻ്റ് കൗൺസലറായി ജോലിചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും പ്രണയ ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയൽ ലിവിങ്സ് സർവീസ് അപ്പാർട്മെൻ്റിൽ മായയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിൽ കിടക്കുന്നനിലയിലാണ് മായയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈൽ ഫോണും മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252705/kannur)