---
title: "ജോസ് കൊച്ചുപുരയ്ക്കൽ മുപ്പതാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണ സമ്മേളനവും കേളകത്ത് നടന്നു"
english_title: "Martyrdom Anniversary And Commemoration Conference In Kelakath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252723/martyrdom-anniversary-and-commemoration-conference-in-kelakath"
published_at: "2024-11-29T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749cd95555b6_WhatsApp_Image_2024-11-29_at_17.57.04.jpeg"
keywords: []
---

# ജോസ് കൊച്ചുപുരയ്ക്കൽ മുപ്പതാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണ സമ്മേളനവും കേളകത്ത് നടന്നു

> **Lead Summary:** കേളകം : കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോസ് കൊച്ചുപുരയ്ക്കൽ മുപ്പതാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണ സമ്മേളനവും നടന്നു. കേളകം ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ അഡ്വ. സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി രക്തസാക്ഷി ജോസ് കൊച്ചുപുരയ്ക്കൽ അനുസ്മരണത്തിനായി ഏർപ്പെടുത്തിയ വിദ്യസമുന്നതി എൻഡോവ്മെൻ്റ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിപിൻ ജോസഫ്, മണ്ഡലം പ്രസിഡന്റ് ടോണി വർഗ്ഗീസ് എന്നിവർ ചേർന്ന് ഡി.സി.സി പ്രസിഡണ്ടിന് കൈമാറി.

## Article Content

കേളകം : കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോസ് കൊച്ചുപുരയ്ക്കൽ മുപ്പതാം രക്തസാക്ഷിത്വ വാർഷികവും അനുസ്മരണ സമ്മേളനവും നടന്നു. കേളകം ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ അഡ്വ. സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി രക്തസാക്ഷി ജോസ് കൊച്ചുപുരയ്ക്കൽ അനുസ്മരണത്തിനായി ഏർപ്പെടുത്തിയ വിദ്യസമുന്നതി എൻഡോവ്മെൻ്റ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിപിൻ ജോസഫ്, മണ്ഡലം പ്രസിഡന്റ് ടോണി വർഗ്ഗീസ് എന്നിവർ ചേർന്ന് ഡി.സി.സി പ്രസിഡണ്ടിന് കൈമാറി.

പതിനായിരം രൂപയുടെ എൻഡോവ്മെൻ്റ് കേളകം മേഖലയിൽ വിദ്യഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥിക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഉത്തർപ്രദേശ് ഫൊരഗ്പൂരിൽ നടന്ന നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അഞ്ജലി മേരി ജോർജ്ജിനെ ആദരിച്ചു. കെ.പി.സി.സി അംഗം ലിസി ജോസഫ് ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ,ജോസ് നടപ്പുറം, രഞ്ജിത്ത് നാറത്ത് പി.സി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252723/martyrdom-anniversary-and-commemoration-conference-in-kelakath)