---
title: "ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ"
english_title: "CPM State Secretary MV Govindan vs Governor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252742/cpm-state-secretary-mv-govindan-vs-governor"
published_at: "2024-11-29T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749d6261de4f_Ground_Report_MV_Govindan.jpeg"
keywords: []
---

# ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: ഗവർണർ ഹൈക്കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാമ്പസുകളെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

തിരുവനന്തപുരം: ഗവർണർ ഹൈക്കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാമ്പസുകളെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

> "ആര്‍എസ്എസ് കാവിവത്കരണത്തിനായി ഗവര്‍ണറെ ഉപയോഗിക്കുന്നു. ഗവര്‍ണറുടെ ഈ നടപടിയിൽ യുഡിഎഫിൻ്റെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ട്. ആദ്യം അവരെയായിരുന്നു സംഘപരിവാര്‍ വിഭാഗത്തോടൊപ്പം പോസ്റ്റുകളില്‍ ഗവര്‍ണര്‍ നിയമിച്ചിരുന്നത്. അങ്ങനെ നിയമിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമായി. ഈ ധാരണ ഇപ്പോഴും അവര്‍ക്കുണ്ടോ? ഈ നിലപാടിനോടുള്ള അവരുടെ സമീപനമെന്താണെന്ന് വ്യക്തമാക്കണം" എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ നടത്തുന്ന നടപടികളെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളും കോളേജുകളും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും എല്ലാം മതനിരപേക്ഷ ഇന്ത്യയോട് താല്‍പര്യമുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുന്നതിനുള്ള ശക്തമായ സമരങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252742/cpm-state-secretary-mv-govindan-vs-governor)