---
title: "ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു"
english_title: "Lighting designing program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25279/lighting-designing-program"
published_at: "2022-02-09T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62031d96125e0_images - 2022-02-09T071855.756.jpeg"
keywords: []
---

# ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

## Article Content

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ നിയന്ത്രിത സ്റ്റേജ് ലൈറ്റിങ്, ഇന്റീരിയർ ലൈറ്റിങ്, ടെലിവിഷൻ പ്രൊഡക്ഷൻ ലൈറ്റിങ്, ആംബിയൻസ് ലൈറ്റിങ്, ആർക്കിടെക്ചറൽ ലൈറ്റിങ് എന്നിങ്ങനെ ലൈറ്റിങ് ടെക്‌നിക്കുകളും അത്യാധുനിക െൈലറ്റിങ് കൺസോളിൽ പരിശീലനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ കോഴ്‌സിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ തിരുവനന്തപുരം കാമിയോലൈറ്റ ്അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.

ഫോൺ: 9447399019. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപമുള്ള എസ്ആർസി ഓഫീസിൽ ലഭിക്കും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം-33. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. ഫോൺ: 04712325101, 8281114464. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25279/lighting-designing-program)