---
title: "ആദിശ്രീ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു"
english_title: "Adisri certificate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25282/adisri-certificate"
published_at: "2022-02-09T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620321a03de26_images - 2022-02-09T073613.713.jpeg"
keywords: []
---

# ആദിശ്രീ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

> **Lead Summary:** സാക്ഷരതാ മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ ആറളം ഫാമിലെ ആദിശ്രീ സാക്ഷരതാ പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്തു. വിദ്യാഭ്യാസ നിലവാരം ഉയർത്തി ഓരോ പട്ടികവർഗ കുടുംബത്തിലും ഒരാൾക്ക് ജോലി നേടിക്കൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും തുടർ വിദ്യാഭ്യാസത്തിന് ഉൾപ്പെടെ സ്‌കോളർഷിപ്പ് പട്ടികവർഗ വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.

## Article Content

സാക്ഷരതാ മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ ആറളം ഫാമിലെ ആദിശ്രീ സാക്ഷരതാ പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്തു. വിദ്യാഭ്യാസ നിലവാരം ഉയർത്തി ഓരോ പട്ടികവർഗ കുടുംബത്തിലും ഒരാൾക്ക് ജോലി നേടിക്കൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും തുടർ വിദ്യാഭ്യാസത്തിന് ഉൾപ്പെടെ സ്‌കോളർഷിപ്പ് പട്ടികവർഗ വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.

ആദിശ്രീ സാക്ഷരതാ പരീക്ഷ എഴുതിയ 434 പേരിൽ മുഴുവൻ പേരും വിജയിച്ചു. 292 സ്ത്രീകളും 142 പുരുഷൻമാരുമാണ് പരീക്ഷ എഴുതിയത്.

സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖാതിഥിയായി. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, പഞ്ചായത്തംഗം മിനി ദിനേശൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.സുർജിത്ത്, സാക്ഷരതാ മിഷൻ അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ, കുടുംബശ്രീ എഡിഎം സി അനിത, ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസി. കോ ഓർഡിനേറ്റർ ടി വി ശ്രീജൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25282/adisri-certificate)