---
title: "കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന് സ്ഥാനകയറ്റത്തിൻ്റെ ഭാഗമായ പരിശീലനം; സംസ്ഥാന സർക്കാർ അനുമതി നൽകി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252870/kannur"
published_at: "2024-11-30T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674aba2d14656_54f0782c-e644-41f2-9465-e2c6e6caa90d.jpeg"
keywords: []
---

# കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന് സ്ഥാനകയറ്റത്തിൻ്റെ ഭാഗമായ പരിശീലനം; സംസ്ഥാന സർക്കാർ അനുമതി നൽകി

> **Lead Summary:** **കണ്ണൂർ**: ജില്ലാ കളക്ടർ അരുൺ കെ. വിജയന് പരിശീലനത്തിന് പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ 2 മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്. പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം.

## Article Content

**കണ്ണൂർ**: ജില്ലാ കളക്ടർ അരുൺ കെ. വിജയന് പരിശീലനത്തിന് പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ 2 മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്. പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252870/kannur)