---
title: "ചെറാട് മലയില്‍ കുടുങ്ങിയ യുവാവ് ഉടന്‍ പുറത്തെത്തും"
english_title: "The Army rescue mission is in its final stages."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25289/the-army-rescue-mission-is-in-its-final-stages"
published_at: "2022-02-09T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62032d044b785_n3574309041644375197925b591af1db614649a849bd6009f8b27e47d19c8689bcc71fd91b557ea0364924b.jpg"
keywords: []
---

# ചെറാട് മലയില്‍ കുടുങ്ങിയ യുവാവ് ഉടന്‍ പുറത്തെത്തും

> **Lead Summary:** പാലക്കാട്: മലമ്പുഴയിൽ ചെറാട് മലയില്‍ കുടുങ്ങിയ ബാബു ഉടന്‍ പുറത്തെത്തും. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്.

## Article Content

പാലക്കാട്: മലമ്പുഴയിൽ ചെറാട് മലയില്‍ കുടുങ്ങിയ ബാബു ഉടന്‍ പുറത്തെത്തും. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്.

സംഘം ബാബുവിന്‍റെ തൊട്ടരികില്‍ എത്തിയിട്ടുണ്ട്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബാബുവിന്‍റെ ഉമ്മയും കുടുംബാംഗങ്ങളും താഴെ ബേസ് കാമ്ബില്‍ ബാബുവിന്‍റെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്.

ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് സജ്ജമാണ്. രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രാവിലെ വെളിച്ചം വന്നതോടെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 43 മണിക്കൂറായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവശനായിട്ടുണ്ട് ബാബു.

ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25289/the-army-rescue-mission-is-in-its-final-stages)