സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക്

സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക്
Nov 30, 2024 02:22 PM | By Remya Raveendran

തിരുവനന്തപുരം :   കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കേലപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല. ഏരിയാ കമ്മറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ പുനസംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചു. കമ്മറ്റിക്ക് കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ നയിച്ച് പോകാന്‍ സാധിക്കുന്നില്ല എന്നതാണ് വിലയിരുത്തല്‍ എന്നും അദ്ദേഹം അറിയിച്ചു. ഏഴംഗ അഡ്‌ഹോക്ക് കമ്മറ്റി ഇന്ന് തന്നെ നിലവില്‍ വരുമെന്നാണ് വിവരം.

കരുനാഗപ്പള്ളിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ ജില്ലയിലുടനീളമുള്ള പ്രശ്‌നമല്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കേരളത്തില്‍ 207 ഏരിയ സമ്മേളനങ്ങളാണ് നടക്കേണ്ടത്. കൊല്ലം ജില്ലയില്‍ 17 ഏരിയ സമ്മേളനങ്ങളും പൂര്‍ത്തിയാക്കി. എന്നാല്‍ കരുനാഗപ്പള്ളി ഏരിയയില്‍ വ്യത്യസ്തമായ ചിത്രമാണുണ്ടായത്. കരുനാഗപ്പള്ളിയിലേത് ഈ തെറ്റായ പ്രവണത. പാര്‍ട്ടിക്കാതെ പ്രയാസപ്പെടുത്തിയ ഇത്തരം നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. തെറ്റായ ഒരു പ്രവണതയും വച്ച് പൊറുപ്പിക്കില്ല. തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയാണ് പാര്‍ട്ടി എന്നും കടന്നു പോകുന്നത് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കരുനാഗപ്പള്ളിയിലുയര്‍ന്നു വന്നിട്ടുള്ള സംഘടനാപരമായ പ്രശ്‌നങ്ങളുള്‍പ്പടെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയുമായും ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാട് തീരുമാനിക്കും എന്നത് ഇന്നലെ തന്നെ സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. രാവിലെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റി യോഗവും ചേര്‍ന്നിരുന്നു.

ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഐഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലേക്ക് പോയതോടെ കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളി വരെയെത്തി.

Cpimkarunagappallyareacommitty

Next TV

Related Stories
ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്നു

Nov 30, 2024 09:53 PM

ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്നു

ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം...

Read More >>
മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം ,ഒരാള്‍ മരിച്ചു ,5 പേര്‍ക്ക് പരിക്ക്

Nov 30, 2024 03:42 PM

മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം ,ഒരാള്‍ മരിച്ചു ,5 പേര്‍ക്ക് പരിക്ക്

മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം.ഒരാള്‍ മരിച്ചു.5 പേര്‍ക്ക്...

Read More >>
ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

Nov 30, 2024 03:11 PM

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി...

Read More >>
 തളിപ്പറമ്പിൽ  മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

Nov 30, 2024 02:58 PM

തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ...

Read More >>
മരിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍; വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഒരേസമയം കൈപ്പറ്റുന്നു; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nov 30, 2024 02:41 PM

മരിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍; വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഒരേസമയം കൈപ്പറ്റുന്നു; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മരിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍; വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഒരേസമയം കൈപ്പറ്റുന്നു; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍...

Read More >>
ചേടിച്ചേരി എ എൽ പി സ്കൂൾ വിജയോത്സവവും നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും നടന്നു

Nov 30, 2024 02:29 PM

ചേടിച്ചേരി എ എൽ പി സ്കൂൾ വിജയോത്സവവും നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും നടന്നു

ചേടിച്ചേരി എ എൽ പി സ്കൂൾ വിജയോത്സവവും നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും...

Read More >>
Top Stories

News Roundup

Entertainment News