---
title: " തളിപ്പറമ്പിൽ  മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ"
english_title: "Mdmaarrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252913/mdmaarrested"
published_at: "2024-11-30T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674adad7ec3f1_1000040333.jpg"
keywords: []
---

#  തളിപ്പറമ്പിൽ  മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ.തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ചൊറുക്കള വെള്ളാരം പാറയിൽ വച്ചാണ് ജില്ലാ പൊലിസ് സൂപ്രണ്ടിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തളിപ്പറമ്പ് പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.

## Article Content

**കണ്ണൂർ: **മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ.തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ചൊറുക്കള വെള്ളാരം പാറയിൽ വച്ചാണ് ജില്ലാ പൊലിസ് സൂപ്രണ്ടിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തളിപ്പറമ്പ് പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.

വെള്ളോറ കോയിപ്ര സ്വദേശിയും ഇപ്പോൾ തളിപ്പറമ്പിൽ താമസക്കാരനുമായ കെ. സിറാജ്(30), കരിമ്പം സ്വദേശി പി. ഉനൈസ്(34) എന്നിവരെ 2.8016 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തു. മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള പ്രതികൾ കഴിഞ്ഞ ആറ് മാസമായി ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് എസ്.ഐ കെ. സതീശൻ, ജൈമോൻ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒ അരുൺ കുമാർ എന്നിവരും റൂറൽ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252913/mdmaarrested)