---
title: "കോവിഡ് വ്യാപനം കുറയുന്നു;മ​​​ല​​​യാ​​​ള സി​​​നി​​​മാ​​രം​​​ഗം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​ന്നു"
english_title: "Malayalam film industry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25292/malayalam-film-industry"
published_at: "2022-02-09T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62032f8176873_images - 2022-02-09T083529.037.jpeg"
keywords: []
---

# കോവിഡ് വ്യാപനം കുറയുന്നു;മ​​​ല​​​യാ​​​ള സി​​​നി​​​മാ​​രം​​​ഗം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​ന്നു

> **Lead Summary:** വൈ​​​പ്പി​​​ൻ: മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ൽ കോ​​​വി​​​ഡ് നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞ് പ​​​ല ജി​​​ല്ല​​​ക​​​ളും സി ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ​​​നി​​​ന്നു മു​​​ക്തി നേ​​​ടി​​​യ​​​തോ​​​ടെ മ​​​ല​​​യാ​​​ള സി​​​നി​​​മാ​​രം​​​ഗം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​ന്നു. നേ​​​ര​​​ത്തെ റി​​​ലീ​​​സിം​​​ഗ് മാ​​​റ്റി​​​വ​​​ച്ച സൂ​​​പ്പ​​​ർ താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റും സി​​​നി​​​മ​​​ക​​​ളു​​​ടെ പു​​​തി​​​യ റി​​​ലീ​​​സിം​​​ഗ് തി​​​യ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച ക​​​ള്ള​​​ൻ ഡി​​​സൂ​​​സ, അ​​​ർ​​​ച്ച​​​ന 31 നോ​​​ട്ട് ഔ​​​ട്ട് എ​​​ന്ന സി​​​നി​​​മ​​​ക​​ൾ റി​​​ലീ​​​സ് ചെ​​​യ്യും.

## Article Content

വൈ​​​പ്പി​​​ൻ: മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ൽ കോ​​​വി​​​ഡ് നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞ് പ​​​ല ജി​​​ല്ല​​​ക​​​ളും സി ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ​​​നി​​​ന്നു മു​​​ക്തി നേ​​​ടി​​​യ​​​തോ​​​ടെ മ​​​ല​​​യാ​​​ള സി​​​നി​​​മാ​​രം​​​ഗം വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​ന്നു. നേ​​​ര​​​ത്തെ റി​​​ലീ​​​സിം​​​ഗ് മാ​​​റ്റി​​​വ​​​ച്ച സൂ​​​പ്പ​​​ർ താ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റും സി​​​നി​​​മ​​​ക​​​ളു​​​ടെ പു​​​തി​​​യ റി​​​ലീ​​​സിം​​​ഗ് തി​​​യ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച ക​​​ള്ള​​​ൻ ഡി​​​സൂ​​​സ, അ​​​ർ​​​ച്ച​​​ന 31 നോ​​​ട്ട് ഔ​​​ട്ട് എ​​​ന്ന സി​​​നി​​​മ​​​ക​​ൾ റി​​​ലീ​​​സ് ചെ​​​യ്യും.

​മോ​​​ഹ​​​ൻ​​​ലാ​​​ൽ ചി​​​ത്ര​​​മാ​​​യ ആ​​​റാ​​​ട്ടി​​നൊ​​പ്പം മെ​​​ന്പ​​​ർ ര​​​മേ​​​ശ​​​ൻ ഒ​​​ന്പ​​​താം വാ​​​ർ​​​ഡ്, പ​​​ട എ​​​ന്നീ മൂ​​​ന്ന് സി​​​നി​​​മ​​​ക​​​ളു​​​ടെ റി​​​ലീ​​​സ് 18ന് ​​ന​​ട​​ക്കും. 24ന് ​​​അ​​​ജി​​​ത്തി​​​ന്‍റെ ത​​​മി​​​ഴ് ചി​​​ത്രം വ​​​ലി​​​മൈ​​​യും 25ന് ​​​മ​​​മ്മൂ​​​ട്ടി ചി​​​ത്ര​​​മാ​​​യ ഭീ​​​ഷ്മ​​​പ​​​ർ​​​വ​​​വും റി​​​ലീ​​​സ് ചെ​​​യ്യും. ഇ​​​തി​​​ൽ ഭീ​​​ഷ്മ​​​പ​​​ർ​​​വം ചി​​​ല​​​പ്പോ​​​ൾ മാ​​​ർ​​​ച്ച് ആ​​​ദ്യ​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് മാ​​റ്റി​​യേ​​ക്കും. ഷെ​​​യ്ൻ നി​​​ഗ​​​ത്തി​​​ന്‍റെ വെ​​​യി​​​ൽ എ​​​ന്ന സി​​​നി​​​മ​​​യും ഇ​​​തി​​​നി​​​ടെ റീ​​​ലീ​​​സ് ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

സി ​​​കാ​​​റ്റ​​​ഗ​​​റി ജി​​​ല്ല​​​ക​​​ളി​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ൾ​​​ക്ക് താ​​​ഴു വീ​​​ണ​​​തി​​​നാ​​​ൽ എ​​​ല്ലാ സി​​​നി​​​മ​​​ക​​​ളു​​​ടെ​​​യും റി​​​ലീ​​​സ് മാ​​​റ്റി​​​വ​​​ച്ചി​​രു​​ന്നു. അ​​തോ​​​ടെ സി​​​നി​​​മാ തി​​​യ​​​റ്റ​​​റു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട​​​ൽ ഭീ​​​ഷ​​​ണി​​​യി​​​ലാ​​​യി​​​രു​​​ന്നു. മ​​​ൾ​​​ട്ടി പ്ല​​​ക്സു​​​ക​​​ളി​​​ൽ ചി​​​ല സ്ക്രീ​​​നു​​​ക​​​ൾ അ​​​ട​​​ച്ചി​​​ടു​​ക​​യും ചെ​​യ്തു. ഇ​​​തി​​​നി​​​ടെ റി​​​ലീ​​​സ് ചെ​​​യ്ത പ്ര​​​ണ​​​വ് മോ​​​ഹ​​​ൻ​​​ലാ​​​ൽ ചി​​​ത്രം ഹൃ​​​ദ​​​യം വ​​​ൻ ഹി​​​റ്റാ​​​യ​​ത് തി​​​യ​​​റ്റ​​​റു​​​ക​​​ൾ​​ക്കു ര​​ക്ഷ​​യാ​​യി. ഈ ​​​സി​​​നി​​​മ മൂ​​​ന്നാം​​​വാ​​​രം പി​​​ന്നി​​​ട്ടു​​ക​​ഴി​​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25292/malayalam-film-industry)