---
title: "ഇ-പാസ്പോര്‍ട്ട് വിതരണം ജൂലൈ മാസത്തോടെ തുടങ്ങാനാവുമെന്ന് കേന്ദ്രസര്‍ക്കാര്‍"
english_title: "E passport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25295/e-passport"
published_at: "2022-02-09T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203327d3c8b1_images - 2022-02-09T084812.925.jpeg"
keywords: []
---

# ഇ-പാസ്പോര്‍ട്ട് വിതരണം ജൂലൈ മാസത്തോടെ തുടങ്ങാനാവുമെന്ന് കേന്ദ്രസര്‍ക്കാര്‍

> **Lead Summary:** ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച ഇ-പാസ്പോര്‍ട്ട് വിതരണം ജൂലൈ മാസത്തോടെ തുടങ്ങാനാവുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനാണ് (ടിസിഎസ്) കരാര്‍ ലഭിച്ചത്.

## Article Content

ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച ഇ-പാസ്പോര്‍ട്ട് വിതരണം ജൂലൈ മാസത്തോടെ തുടങ്ങാനാവുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനാണ് (ടിസിഎസ്) കരാര്‍ ലഭിച്ചത്.

1,000-1,200 കോടി രൂപയാണ് കരാര്‍ തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോര്‍ട് സേവാ പദ്ധതി(പിഎസ്പി)യുടെ രണ്ടാംഘട്ട പദ്ധതി നിര്‍വഹണത്തിനും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനുതന്നെ അവസരം ലഭിക്കുന്നത്.

പാസ്പോര്‍ട്ട് ബുക്ക്ലെറ്റ് അച്ചടിക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ളതുപോലെ സര്‍ക്കാരില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ഇ-പാസ്പോര്‍ട്ട് വിതരണം ആരംഭിക്കാനാണ് പദ്ധതി. താലസ് ഇന്ത്യ, എച്ച്ബി തുടങ്ങിയ കമ്പനികളും കരാറില്‍ പങ്കെടുത്തിരുന്നു.

നിലവില്‍ വിവിധ രാജ്യങ്ങള്‍ ഇതിനകംതന്നെ ഇത്തരം പാസ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എമിഗ്രേഷന്‍ ക്ലിയറിന്‍സിനായി ഏറെനേരം കാത്തുനില്‍ക്കേണ്ടതില്ലെന്നതാണ് ഇ-പാസ്പോര്‍ട്ടിന്റെ പ്രത്യേക. ചിപ്പുവഴി സ്‌കാനിങ് നടക്കുന്നതിനാല്‍ വളരെ പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25295/e-passport)