---
title: "കൊച്ചി കളമശേരിയില്‍ കമ്പനിക്ക് തീപിടിച്ചു"
english_title: "Fire accident at company"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25298/fire-accident-at-company"
published_at: "2022-02-09T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62033471e58f3_n357438070164437709014219e4e43fac4dde830fa5386969a930da79863d9f45eb9f46101ab71d9e10b197.jpg"
keywords: []
---

# കൊച്ചി കളമശേരിയില്‍ കമ്പനിക്ക് തീപിടിച്ചു

> **Lead Summary:** കൊച്ചി: കൊച്ചി കളമശേരിയില്‍ കമ്പനിക്ക് തീപിടിച്ചു. സു​ഗന്ധവ്യഞ്ചനങ്ങളും തൈലങ്ങളും നിര്‍മ്മിക്കുന്ന ​ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് എന്ന കമ്ബനിയിലാണ് തീപിടിത്തം.

## Article Content

കൊച്ചി: കൊച്ചി കളമശേരിയില്‍ കമ്പനിക്ക് തീപിടിച്ചു. സു​ഗന്ധവ്യഞ്ചനങ്ങളും തൈലങ്ങളും നിര്‍മ്മിക്കുന്ന ​ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് എന്ന കമ്ബനിയിലാണ് തീപിടിത്തം.

ഓയില്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് വിവരം.

ചെടികളില്‍ നിന്നും മറ്റ് ഔഷധ സസ്യങ്ങളില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കുന്ന കമ്ബനിയാണിത്. ഓയില്‍ എക്‌സ്ട്രാക്ഷന്‍ യൂണിറ്റായതിനാല്‍ തീ പല ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആറ് ഫയര്‍ യൂണിറ്റികള്‍ നിലവില്‍ ഇവിടെയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഫയര്‍ യൂണിറ്റുകളോട് ഇവിടേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. തീ പടര്‍ന്നത് എങ്ങനെയാണെന്ന പ്രാഥമിക നിഗമനത്തിലേക്കെത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25298/fire-accident-at-company)