---
title: "ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്നു"
english_title: "A book titled 'Ezhuthinte Kamanayum kamanayude ezhuthum' written by B Unnikrishnan released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/252997/a-book-titled-ezhuthinte-kamanayum-kamanayude-ezhuthum-written-by-b-unnikrishnan-released"
published_at: "2024-11-30T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674b3d26092b3_b_unnikrishnan.jpg"
keywords: []
---

# ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്നു

> **Lead Summary:** കൊച്ചി: പ്രശസ്ത സിനിമ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്നു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കെ സി നാരായണനിൽ നിന്നും എം വി നാരായണൻ പുസ്തകം സ്വീകരിച്ചു.

## Article Content

കൊച്ചി: പ്രശസ്ത സിനിമ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ എഴുതിയ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്നു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കെ സി നാരായണനിൽ നിന്നും എം വി നാരായണൻ പുസ്തകം സ്വീകരിച്ചു.

ബി ഉണ്ണികൃഷ്ണൻ 1990-2024 കാലയളവിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും'. പുസ്‌തകം പിന്തുടരുന്ന വിഷയങ്ങളെ കേന്ദ്രമാക്കിയുള്ള സംവാദങ്ങളും ഉണ്ടായിരുന്നു. മലയാള വിമർശനത്തിന്‍റെ വർത്തമാനം, ഭാവി എന്ന വിഷയത്തില്‍ രാവിലെയും ഗവേഷണം; സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ ഉച്ചയ്ക്കു ശേഷവും ചര്‍ച്ച നടന്നു. നിരവധി പ്രഗത്ഭര്‍ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/252997/a-book-titled-ezhuthinte-kamanayum-kamanayude-ezhuthum-written-by-b-unnikrishnan-released)