---
title: "ആലപ്പുഴയിലെ കുഞ്ഞിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കണം, കാലതാമസം എന്തിന്?; കെ സി വേണുഗോപാൽ"
english_title: "Aalappuzhababytreatement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253111/aalappuzhababytreatement"
published_at: "2024-12-01T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c2432cbad1_1000040493.jpg"
keywords: []
---

# ആലപ്പുഴയിലെ കുഞ്ഞിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കണം, കാലതാമസം എന്തിന്?; കെ സി വേണുഗോപാൽ

> **Lead Summary:** **തിരുവനന്തപുരം : **ആലപ്പുഴയിലെ കുഞ്ഞിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കണം എന്തിനാണ് കാലതാമസം വരുത്തുന്നത് സർക്കാർ അതിനായി ആരെയാണ് കാത്തിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ഇനിയും ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിക്കും. കുഞ്ഞിനെ ഒന്ന് നേരെ കിടത്താൻ പോലും കഴിയുന്നില്ല. കുടുംബത്തിന്റെ ദയനീയ അവസ്ഥ സർക്കാർ മനസ്സിലാക്കണം. കുടുംബം തനിച്ചാവില്ല അവർക്കൊപ്പം എല്ലാകാര്യത്തിനും തങ്ങൾ ഒപ്പം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം : **ആലപ്പുഴയിലെ കുഞ്ഞിന്റെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കുന്നതിൽ തീരുമാനമെടുക്കണം എന്തിനാണ് കാലതാമസം വരുത്തുന്നത് സർക്കാർ അതിനായി ആരെയാണ് കാത്തിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. ഇനിയും ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിക്കും. കുഞ്ഞിനെ ഒന്ന് നേരെ കിടത്താൻ പോലും കഴിയുന്നില്ല. കുടുംബത്തിന്റെ ദയനീയ അവസ്ഥ സർക്കാർ മനസ്സിലാക്കണം. കുടുംബം തനിച്ചാവില്ല അവർക്കൊപ്പം എല്ലാകാര്യത്തിനും തങ്ങൾ ഒപ്പം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

എല്ലാ സർക്കാർ ആശുപത്രികളും തകരാറിലാണെന്ന പ്രചാരണത്തിലേക്ക് താൻ കടക്കുന്നില്ല, പക്ഷെ അതിലെ പാകപ്പിഴകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് അത് വളമാകുകയാണ് ചെയ്യുക. ആരോഗ്യരംഗത്തിന് കുറഞ്ഞ പരിഗണനയാണ് സർക്കാർ നൽകുന്നത്, ഈ സമീപനം മാറണം കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253111/aalappuzhababytreatement)