---
title: "വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് കൈത്താങ്ങായി കേളകം ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ"
english_title: "WhatsApp group extends help to young man injured in car accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253148/whatsapp-group-extends-help-to-young-man-injured-in-car-accident"
published_at: "2024-12-01T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c39b8a4ca3_ms.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് കൈത്താങ്ങായി കേളകം ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ

> **Lead Summary:** കേളകം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള യുവാവിന് കൈത്താങ്ങായി കേളകം ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ. ബാംഗ്ലൂരിൽ വച്ച് വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുൺ തത്തുപാറ എന്ന കുണ്ടേരി സ്വദേശിക്കാണ് കേളകം ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ സഹായ ഹസ്തവുമായി എത്തിയത്.

## Article Content

കേളകം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള യുവാവിന് കൈത്താങ്ങായി കേളകം ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ. ബാംഗ്ലൂരിൽ വച്ച് വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുൺ തത്തുപാറ എന്ന കുണ്ടേരി സ്വദേശിക്കാണ് കേളകം ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ സഹായ ഹസ്തവുമായി എത്തിയത്.

കൂട്ടായ്മയിലെ അഡ്മിൻ പാനൽ അംഗങ്ങളായ, രാജേഷ് കേളകം, സലാം അടയ്ക്കാത്തോട്, ദീപ സുരേഷ്, ജാൻസി ദേവസ്യ, വിനോദ് വളയംചാൽ, ജോഷി വളയംചാൽ എന്നിവരുടെ നേതൃത്വത്തിൽ അരുണിന്റെ വീട്ടിലെത്തി കൂട്ടായ്മയിലൂടെ സമാഹരിച്ച 20,001 രൂപ കൈമാറി. മുൻപും മാതൃകാപരമായ ഇടപെടലുകൾ കേളകം ഫാമിലി വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253148/whatsapp-group-extends-help-to-young-man-injured-in-car-accident)