---
title: " മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ - പി.സി.ജോർജ്"
english_title: " Sreekandapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/253205/sreekandapuram"
published_at: "2024-12-01T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c7aacad5ce_IMG-20241201-WA0019.jpg"
keywords: []
---

#  മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ - പി.സി.ജോർജ്

> **Lead Summary:** **ശ്രീകണ്ഠപുരം**:മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച പിണറായി വിജയൻ്റെ നടപടി പാവങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. യുവമോർച്ച ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**ശ്രീകണ്ഠപുരം**:മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച പിണറായി വിജയൻ്റെ നടപടി പാവങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. യുവമോർച്ച ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം, ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് താമസക്കാരെ ഒഴിപ്പിക്കാൻ വഖഫ് ബോർഡിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഭൂപ്രദേശങ്ങളിൽ ക്രിസ്ത്യാനിയുടേതും ഹിന്ദുവിൻ്റേതും മുസൽമാൻ്റേതും ഉണ്ട്.

നെഹ്റുവും കോൺഗ്രസുമാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണക്കാർ.1995ൽ കോൺഗ്രസ് വരുത്തിയ ഭേദഗതി അനുസരിച്ച് ആരുടെ ഭൂമിയും വഖഫ് ബോർഡിന് പിടിച്ചെടുക്കാം.

2013ൽ വീണ്ടും അവർ വരുത്തിയ ഭേദഗതിയനുസരിച്ച് വഖഫ് അവകാശപ്പെടുന്ന ഭൂമിയിൽ കാലാകാലമായി താമസിക്കുന്നയാൾക്ക് തടവും പിഴയുമാണ് ശിക്ഷ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/253205/sreekandapuram)