മഴ മുന്നറിയിപ്പിൽ മാറ്റം: കാസർകോടും റെഡ് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: കാസർകോടും റെഡ് അലർട്ട്
Dec 2, 2024 11:27 AM | By sukanya

തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ നിലവിലെ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) റെഡ് അലർട്ട് (അതിതീവ്ര മഴ) ആയി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ  എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.


തമിഴ്നാടിനു മുകളിൽ ശക്തി കുറഞ്ഞ ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യുന മർദ്ദമായി ഇന്ന് രാത്രി / നാളെയോടെ അറബികടലിൽ പ്രവേശിനാണ് സാധ്യത. വടക്കൻ ജില്ലകളിൽ ഇതോടെ മഴ ശക്തമാകാനാണ് സാധ്യത. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.


മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലളിലും നിലവില്‍ റെഡ് അലേര്‍ട്ട് ആണ്. ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടാണ്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് പ്രഖ്യാപിച്ച മൽസ്യബന്ധന വിലക്ക് തുടരുകയാണ്.


സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.


കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.



Rain

Next TV

Related Stories
കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും

Dec 11, 2024 11:27 PM

കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും

കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം...

Read More >>
മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു

Dec 11, 2024 09:26 PM

മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു

മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം...

Read More >>
വയനാട് ചൂരൽമലയിൽ  നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം

Dec 11, 2024 09:03 PM

വയനാട് ചൂരൽമലയിൽ നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം

വയനാട് ചൂരൽമലയിൽ നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം...

Read More >>
കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു

Dec 11, 2024 07:16 PM

കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു

കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി...

Read More >>
ഇരിട്ടി മഹാത്മാഗന്ധി കോളേജ് യൂണിയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു

Dec 11, 2024 07:04 PM

ഇരിട്ടി മഹാത്മാഗന്ധി കോളേജ് യൂണിയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി മഹാത്മാഗന്ധി കോളേജ് യൂണിയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം...

Read More >>
മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം : ഡി എം ഒ

Dec 11, 2024 06:55 PM

മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം : ഡി എം ഒ

മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം : ഡി എം...

Read More >>
Top Stories










News Roundup






Entertainment News