---
title: "രാജ്യത്ത് ഇന്നലെ 71,365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india feb 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25330/covid-19-update-india-feb-9"
published_at: "2022-02-09T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62035d00b87b7_images - 2022-02-09T114932.256.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 71,365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു. ഇന്നലെ 71,365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറയുന്നു. ഇന്നലെ 71,365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

1217 ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്.

 കേസുകള്‍ 8,92,828 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 5,05,279 ആയി. ടിപിആര്‍ 4.54 ശതമാനമാണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,211 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 4,10,12,869 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 96.70 ശതമാനമാണ്.

24 മണിക്കൂറിനിടെ 15,71,726 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 170.87 കോടി വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25330/covid-19-update-india-feb-9)