തദ്ദേശ വാര്‍ഡ് വിഭജനം ; പരാതികള്‍ ഡിസംബര്‍ നാലുവരെ നല്‍കാം

തദ്ദേശ വാര്‍ഡ് വിഭജനം ; പരാതികള്‍ ഡിസംബര്‍ നാലുവരെ നല്‍കാം
Dec 2, 2024 02:18 PM | By Remya Raveendran

തിരുവനന്തപുരം :   സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പരാതികളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കണം. മറ്റ് മാര്‍ഗ്ഗേനയോ അവസാന തീയതിയ്ക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷന്‍ അറിയിച്ചു.

കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16 ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്. കരട് നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റല്‍ ഭൂപടവും ലഭ്യമാണ്.

വാര്‍ഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിയ്ക്കുള്ള പരാതികള്‍, സെക്രട്ടറി, ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം- 695033 ഫോണ്‍: 0471-2335030.എന്ന വിലാസത്തിലാണ് നല്‍കേണ്ടത്. വാര്‍ഡ് വിഭജന പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ സ്വീകരിക്കുന്നതല്ല.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയ്ക്ക് അയക്കണം. മേല്‍വിലാസം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്, ജനഹിതം, വികാസ്ഭവന്‍ പി.ഒ – 695033, തിരുവനന്തപുരം. ഫോണ്‍: 0471-2328158.



Warddifferenciation

Next TV

Related Stories
കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

Dec 2, 2024 04:46 PM

കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

കല്ലേരി മലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക്...

Read More >>
വീർപ്പിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

Dec 2, 2024 03:35 PM

വീർപ്പിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുടുങ്ങി, 13 വയസുകാരന്...

Read More >>
ദേശീയ ഫെൻസിംഗ് : ലോഗോ പ്രകാശനം ചെയ്തു

Dec 2, 2024 03:07 PM

ദേശീയ ഫെൻസിംഗ് : ലോഗോ പ്രകാശനം ചെയ്തു

ദേശീയ ഫെൻസിംഗ് : ലോഗോ പ്രകാശനം...

Read More >>
പറശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

Dec 2, 2024 02:46 PM

പറശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പറശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന്...

Read More >>
അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

Dec 2, 2024 02:34 PM

അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന്...

Read More >>
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി , ഒരാള്‍ക്കെതിരെ കേസ്

Dec 2, 2024 02:12 PM

മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി , ഒരാള്‍ക്കെതിരെ കേസ്

മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കേളകം പോലീസ് സ്റ്റേഷന് മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തി , ഒരാള്‍ക്കെതിരെ...

Read More >>
Top Stories










News Roundup