---
title: "170 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് വാക്സിനേഷൻ"
english_title: "170 crore covid vaccination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25357/170-crore-covid-vaccination"
published_at: "2022-02-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62037404b08fb_images - 2022-02-09T132748.886.jpeg"
keywords: []
---

# 170 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് വാക്സിനേഷൻ

> **Lead Summary:** രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ നല്‍കിയത് 170.87 കോടി ഡോസുകള്‍. ഇന്നു രാവിലെ ഏഴു മണി വരെയുള്ള കണക്കനുസരിച്ച്‌ ഇന്ത്യയിലെ കോവിഡ്19 വാക്‌സിനേഷനകളുടെ എണ്ണം 1,70,87,06,705 ആയി.

## Article Content

രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ നല്‍കിയത് 170.87 കോടി ഡോസുകള്‍. ഇന്നു രാവിലെ ഏഴു മണി വരെയുള്ള കണക്കനുസരിച്ച്‌ ഇന്ത്യയിലെ കോവിഡ്19 വാക്‌സിനേഷനകളുടെ എണ്ണം 1,70,87,06,705 ആയി.

1,90,41,308 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 53,61,099 ഡോസുകളാണ്. ഇന്നു രാവിലെ ഏഴു വരെയുള്ള പ്രാഥമികവിവരമനുസരിച്ച്‌ വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍

ഒന്നാം ഡോസ് 1,03,98,181

രണ്ടാം ഡോസ് 1,00,05,351

കരുതല്‍ ഡോസ് 37,23,616

മുന്നണിപ്പോരാളികള്‍

ഒന്നാം ഡോസ് 1,84,02,946

രണ്ടാം ഡോസ് 1,75,95,829

കരുതല്‍ ഡോസ് 49,60,626

15-18 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 5,04,94,313

രണ്ടാം ഡോസ് 92,19,707

18-44 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 54,60,68,719

രണ്ടാം ഡോസ് 41,97,38,863

45-59 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 20,12,29,449

രണ്ടാം ഡോസ് 17,48,33,878

60നുമേല്‍ പ്രായമുള്ളവര്‍

ഒന്നാം ഡോസ് 12,55,71,357

രണ്ടാം ഡോസ് 10,94,31,875

കരുതല്‍ ഡോസ് 70,31,995

കരുതല്‍ ഡോസ് 1,57,16,237

ആകെ 1,70,87,06,705

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,211 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,10,12,869 ആയി. ദേശീയ രോഗമുക്തി നിരക്ക് 96.70% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 71,365 പേര്‍ക്കാണ്.

നിലവില്‍ 8,92,828 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 2.11 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,71,726 പരിശോധനകള്‍ നടത്തി. ആകെ 74.46 കോടിയിലേറെ (74,46,84,750) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 7.57 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.54 ശതമാനമാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25357/170-crore-covid-vaccination)