നവീൻ ബാബുവിന്റെ മരണം; കണ്ണൂർ ജില്ലാ കളക്ടർക്കും ടി വി പ്രശാന്തനും നോട്ടീസ്,കേസ് ഈ മാസം 10 ലേക്ക് മാറ്റി

നവീൻ ബാബുവിന്റെ മരണം; കണ്ണൂർ ജില്ലാ കളക്ടർക്കും ടി വി പ്രശാന്തനും നോട്ടീസ്,കേസ് ഈ മാസം 10 ലേക്ക് മാറ്റി
Dec 3, 2024 01:48 PM | By Remya Raveendran

കണ്ണൂർ : മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും, വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഈ മാസം 10ലേക്ക് വീണ്ടും മാറ്റി.

മുൻ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യ, സാക്ഷികളായ ടിവി പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണം. കണ്ണൂർ കളക്ടറേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ കുടുംബത്തിന്റെ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്‌തി ഇല്ലെന്ന് നേരത്തെ തന്നെ കുടുംബം അറിയിച്ചിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീൻ ബാബുവിന്റെ ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്നും ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Naveenbabucase

Next TV

Related Stories
കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും

Dec 11, 2024 11:27 PM

കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും

കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം...

Read More >>
മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു

Dec 11, 2024 09:26 PM

മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചു

മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം...

Read More >>
വയനാട് ചൂരൽമലയിൽ  നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം

Dec 11, 2024 09:03 PM

വയനാട് ചൂരൽമലയിൽ നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം

വയനാട് ചൂരൽമലയിൽ നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമ്മാണ ഫണ്ടിലേക്ക് റാൻസ് അക്കാദമി വിദ്യാർത്ഥികളുടെ സഹായഹസ്‌തം...

Read More >>
കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു

Dec 11, 2024 07:16 PM

കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു

കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി...

Read More >>
ഇരിട്ടി മഹാത്മാഗന്ധി കോളേജ് യൂണിയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു

Dec 11, 2024 07:04 PM

ഇരിട്ടി മഹാത്മാഗന്ധി കോളേജ് യൂണിയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി മഹാത്മാഗന്ധി കോളേജ് യൂണിയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം...

Read More >>
മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം : ഡി എം ഒ

Dec 11, 2024 06:55 PM

മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം : ഡി എം ഒ

മുണ്ടിനീരിനെതിരെ ജാഗ്രത പുലര്‍ത്തണം : ഡി എം...

Read More >>
Top Stories

News Roundup

Entertainment News