---
title: "വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യ്തു "
english_title: "The mattress was distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25388/The-mattress-was-distributed"
published_at: "2022-02-09T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62038e1378c88_Picsart_22-02-09_15-18-16-793.jpg"
keywords: []
---

# വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യ്തു 

> **Lead Summary:** വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യ്തു .ആറളം ഗ്രാമ പഞ്ചായത്തിന്റെ 2021 - 22 വാർഷിപദ്ധതിയിൽ പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന സഹായ പദ്ധതിയാണ് കട്ടിൽ വിതരണം ചെയ്യ്ത് ഉദ്ഘാടനം കുറിച്ചത്. 978000 രൂപ ചിലവഴിച്ച് 341 ഗുണബോക്‌താക്കൾക്കാണ് കട്ടിൽ നൽകുന്നത്.

## Article Content

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യ്തു .ആറളം ഗ്രാമ പഞ്ചായത്തിന്റെ 2021 - 22 വാർഷിപദ്ധതിയിൽ പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന സഹായ പദ്ധതിയാണ് കട്ടിൽ വിതരണം ചെയ്യ്ത് ഉദ്ഘാടനം കുറിച്ചത്. 978000 രൂപ ചിലവഴിച്ച് 341 ഗുണബോക്‌താക്കൾക്കാണ് കട്ടിൽ നൽകുന്നത്.

കട്ടിൽ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവ്വഹിച്ചു. നിർവ്വഹണ ഉദ്യോഗസ്ഥയും ഐ സി ഡി എസ് സൂപ്രവൈസറുമായ പി അനിത സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പള്ളി, സ്ഥിരം സമിതി അദ്ധ്യഷൻമാരായ ഇ സി രാജു ,ജോസ് അന്ത്യാംകുളം, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രൻ ,അസിസ്റ്റന്റ് സെക്രട്ടറി കെ.ജി സന്തോഷ്, പഞ്ചായത്ത് മെമ്പർമാരായ ജോർജ് ആലാംപള്ളി, പി.ഷൈൻബാബു, ഷീബാ രവി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25388/The-mattress-was-distributed)