---
title: "മാതമംഗലത്ത് പോലീസ് സ്വീകരിക്കുന്നത് ഗുണ്ടകൾക്ക് സംരക്ഷണമൊരുക്കുന്ന നിലപാടെന്ന് പി.കെ. ഫിറോസ്"
english_title: "Protecting goons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25391/Protecting-goons"
published_at: "2022-02-09T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620392af49605_Picsart_22-02-09_15-38-08-074.jpg"
keywords: []
---

# മാതമംഗലത്ത് പോലീസ് സ്വീകരിക്കുന്നത് ഗുണ്ടകൾക്ക് സംരക്ഷണമൊരുക്കുന്ന നിലപാടെന്ന് പി.കെ. ഫിറോസ്

> **Lead Summary:** മാതമംഗലത്ത് പോലീസ് സ്വീകരിക്കുന്നത് ഗുണ്ടകൾക്ക് സംരക്ഷണമൊരുക്കുന്ന നിലപാടെന്ന് പി.കെ. ഫിറോസ്. കണ്ണൂർ ജില്ലയിൽ സി.പി.എം നടപ്പാക്കുന്ന ഗുണ്ടാരാജിന്റെ ഭാഗമാണ് മാതമംഗലത്ത് അരങ്ങേറുന്നതെന്നും അക്രമിക്കപ്പെട്ടവർക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ള പോലീസ് മാതമംഗലത്ത് ഗുണ്ടകൾക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നതെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു.

## Article Content

മാതമംഗലത്ത് പോലീസ് സ്വീകരിക്കുന്നത് ഗുണ്ടകൾക്ക് സംരക്ഷണമൊരുക്കുന്ന നിലപാടെന്ന് പി.കെ. ഫിറോസ്. കണ്ണൂർ ജില്ലയിൽ സി.പി.എം നടപ്പാക്കുന്ന ഗുണ്ടാരാജിന്റെ ഭാഗമാണ് മാതമംഗലത്ത് അരങ്ങേറുന്നതെന്നും അക്രമിക്കപ്പെട്ടവർക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ള പോലീസ് മാതമംഗലത്ത് ഗുണ്ടകൾക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നതെന്നും മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു.

അക്രമം അവസാനിപ്പിക്കണം അമർച്ച ചെയ്യാനും അക്രമികൾക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് യുത്ത് ലീഗ് നിർബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു അക്രമത്തിനിരയായ എരമം-കുറ്റൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഫ്സൽ ഹുസൈനെയും സഹോദരി സഹലെയും സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ പി വയനാട്, ഫൈസൽ ബാഫഖി തങ്ങൾ, സി.കെ.മുഹമ്മദലി, ജില്ലാ ഭാരവാഹിളായ നസീർ നെല്ലൂർ, പി.സി. നസീർ , എസ്.കെ. നൗഷാദ് എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25391/Protecting-goons)