ഇരിട്ടി : കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഡിസംബർ 21 ന് ഇരിട്ടി ടൗണിൽ നടക്കുന്ന ബോൺ നതാലെ പാപ്പ സംഗമത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. മാടത്തിൽ സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന യോഗം കെസിവൈഎം തലശ്ശേരി അതിരൂപത ഡയറക്ടർ അഖിൽ മുക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജോയൽ പുതുപ്പറമ്പിൽ അദ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, ഫാ.ജിൻ്റോ പാണം കുഴിയിൽ, ഫാ.പോൾ കണ്ടത്തിൽ, ഫാ എഡ്വിൻ കോയിപ്പുറം,വിപിൻ ജോസഫ്, അഖിൽ ചാലിൽ പുത്തൻപുരയിൽ, ബിബിൻ പിടിയേക്കൽ, അഖിൽ നെല്ലിക്കൽ, എമിൽ നെല്ലംകുഴീൽ,ജോയൽ പടിഞ്ഞാറേടത്ത്, സിസ്റ്റർ ജോസ്ന റോസ് എസ്.എച്ച്,സോന സാബു, അപർണ്ണ സോണി,എന്നിവർ പ്രസംഗിച്ചു.
iritty