---
title: "കൂത്തുപറമ്പിലെ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം"
english_title: "Cangragulation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25403/cangragulation"
published_at: "2022-02-09T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62039abb905ff_Picsart_22-02-09_16-12-31-589.jpg"
keywords: []
---

# കൂത്തുപറമ്പിലെ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം

> **Lead Summary:** യാത്രക്കാരൻ മറന്ന് വച്ച് പോയ പണമടങ്ങിയ ബാഗ് തിരിച്ച് നൽകി മാതൃകയായ കൂത്തുപറമ്പിലെ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. ആയിത്തറയിലെ ഷാജിയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

## Article Content

യാത്രക്കാരൻ മറന്ന് വച്ച് പോയ പണമടങ്ങിയ ബാഗ് തിരിച്ച് നൽകി മാതൃകയായ കൂത്തുപറമ്പിലെ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. ആയിത്തറയിലെ ഷാജിയെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

> "ഞങ്ങൾ കൂട്ടുകാർ"വാട്ട്സ് അപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ എ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. എൻ. സുനിൽ, കെ.പ്രദീപൻ, മർസൂക്, വി.സുനിൽ, എൻ.പി.സജീവൻ തുടങ്ങിയവർ സംസാരിച്ചു. ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിലും ഷാജിയെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25403/cangragulation)