---
title: "സോക്റക്സ് ഫുഡ്ബോൾ-ക്രിക്കറ്റ് ടർഫ് അഞ്ചരക്കണ്ടിക്കടുത്ത കുന്നിരിക്കയിൽ പ്രവർത്തനമാരംഭിച്ചു"
english_title: "Footballu0026 Cricket Turf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25412/Football-Cricket-Turf"
published_at: "2022-02-09T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203a16ba42ca_Picsart_22-02-09_16-40-44-595.jpg"
keywords: []
---

# സോക്റക്സ് ഫുഡ്ബോൾ-ക്രിക്കറ്റ് ടർഫ് അഞ്ചരക്കണ്ടിക്കടുത്ത കുന്നിരിക്കയിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** സോക്റക്സ് ഫുഡ്ബോൾ & ക്രിക്കറ്റ് ടർഫ് അഞ്ചരക്കണ്ടിക്കടുത്ത കുന്നിരിക്കയിൽ പ്രവർ ത്തനമാരംഭിച്ചു. വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗീത ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന കായിക മേഖലക്ക് മുതൽകൂട്ടായി മാറ്റുന്നതിന് വേണ്ടിയാണ് സോക്റക്സ് ഫുഡ്ബോൾ & ക്രിക്കറ്റ് ടർഫ് കുന്നിരിക്കയിൽ സ്ഥാപിച്ചിട്ടുള്ളത്.

## Article Content

സോക്റക്സ് ഫുഡ്ബോൾ & ക്രിക്കറ്റ് ടർഫ് അഞ്ചരക്കണ്ടിക്കടുത്ത കുന്നിരിക്കയിൽ പ്രവർ ത്തനമാരംഭിച്ചു. വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗീത ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന കായിക മേഖലക്ക് മുതൽകൂട്ടായി മാറ്റുന്നതിന് വേണ്ടിയാണ് സോക്റക്സ് ഫുഡ്ബോൾ & ക്രിക്കറ്റ് ടർഫ് കുന്നിരിക്കയിൽ സ്ഥാപിച്ചിട്ടുള്ളത്.

അഞ്ചരക്കണ്ടി മേഖലയിലെ ആദ്യ ടർഫ് സ്റ്റേഡിയമാണ്സോക്റക്സ് ഫുഡ്ബോൾ & ക്രിക്കറ്റ് ടർഫ്. ഏത് സമയവും പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിലാണ് സോക്റക്സിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കും.

അഞ്ചരക്കണ്ടി - മമ്പറം റോഡരുകിൽ കുന്നിരിക്ക യുപി സ്ക്കൂളിന് സമീപത്തായാണ് വിശാലമായ ടർഫ് ഒരുക്കിയിട്ടുള്ളത്. വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗീത ടർഫിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് എസ് ഐ കെ ടി സന്ദീപ് കിക്ക് ഓഫ് നിർവ്വഹിച്ചു.

മുൻതസിർ മുത്തുവിൻ്റെ നേതൃത്വത്തിലാണ് ടർഫിൻ്റെ പ്രവർത്തനം. മിതമായ നിരക്കിൽ പ്രാക്ടീസ് സൗകര്യവും ടൂർണമെൻ്റുകളും കോച്ചിങ്ങ് ക്യാമ്പുകളും സംഘടിപ്പിക്കാനുള്ള സൗകര്യം ടർഫിലുണ്ടെന്ന് ഉടമ മുൻതസിർ മുത്തു പറഞ്ഞു. മുൻതസിർ മുത്തു,ഷമീർ ഊർപ്പള്ളി, ഫിറോജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25412/Football-Cricket-Turf)