---
title: "മെഗാ ക്രിസ്തുമസ് സംഗമം 'ബോൺ നത്താലെ' ഡിസംബർ 8 ന് കൊളക്കാട് സാന്തോം ഹൈസ്കൂളിൽ "
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254385/kolakkad"
published_at: "2024-12-06T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6752fc4572edc_IMG-20241206-WA0028.jpg"
keywords: []
---

# മെഗാ ക്രിസ്തുമസ് സംഗമം 'ബോൺ നത്താലെ' ഡിസംബർ 8 ന് കൊളക്കാട് സാന്തോം ഹൈസ്കൂളിൽ 

> **Lead Summary:** **കൊളക്കാട്**: പേരാവൂർ മേഖലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സംയുക്തമായി നടത്തുന്ന മെഗാ ക്രിസ്തുമസ് സംഗമം ബോൺ നത്താലെ ഡിസംബർ 8 ഞായറാഴ്ച വൈകിട്ട് 6.30ന് കൊളക്കാട് സാന്തോം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൊളക്കാട്**: പേരാവൂർ മേഖലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സംയുക്തമായി നടത്തുന്ന മെഗാ ക്രിസ്തുമസ് സംഗമം ബോൺ നത്താലെ ഡിസംബർ 8 ഞായറാഴ്ച വൈകിട്ട് 6.30ന് കൊളക്കാട് സാന്തോം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് ആറുമണിക്ക് കൊളക്കാട് സെൻറ് തോമസ് തീർത്ഥാടന ദേവാലയത്തിൽ നിന്നും ക്രിസ്തുമസ് സന്ദേശ റാലി ആരംഭിക്കും. തുടർന്ന് കൊളക്കാട് ടൗൺചുറ്റി സാന്തോം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ റാലി സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കണ്ണൂർ രൂപത സഹായമെത്രാൻ റവ: ഡോ :ഡെന്നിസ് കുറുപ്പശ്ശേരി , സണ്ണി ജോസഫ് എംഎൽഎ, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ' , പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് ഫാ .മാത്യു തെക്കേമുറിയിൽ,എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ ട്രീസാ പാലക്കൽ,വാർഡ് മെമ്പർ സുരഭി റിജോ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ ഇടവകകളുടെ കലാപരിപാടികൾ അരങ്ങേറും.വാർത്താ സമ്മേളനത്തിൽ, ഫാ. അരുൺ ഒ എഫ് എം, ഫാ. കിരൺ,സണ്ണി മേച്ചേരി.സന്തോഷ് പെരേപാടൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254385/kolakkad)