കുവൈത്തിൽ മലയാളികളുടെ വൻ തട്ടിപ്പ്: ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം

കുവൈത്തിൽ മലയാളികളുടെ വൻ തട്ടിപ്പ്: ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം
Dec 7, 2024 06:33 AM | By sukanya

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.


2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നത്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു.


വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃത‍ർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.


ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതർ കണ്ടു. നവംബർ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നൽകിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേർക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാർക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കും.


ബാങ്കിനെ കബളിപ്പിച്ചെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലക്കാരായ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. ഇതിന് പിന്നിൽ ഏജൻ്റുമാരുടെ ഇടപെടൽ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.

kochi

Next TV

Related Stories
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

Dec 26, 2024 03:24 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24%...

Read More >>
എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

Dec 26, 2024 03:08 PM

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ : എം.വി...

Read More >>
നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

Dec 26, 2024 03:00 PM

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ്...

Read More >>
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

Dec 26, 2024 02:39 PM

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ്...

Read More >>
സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 02:27 PM

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ...

Read More >>
പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

Dec 26, 2024 02:18 PM

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ...

Read More >>
Top Stories










Entertainment News