---
title: "സിനിമാ താരം കാളിദാസ് ജയറാം വിവാഹിതനായി"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254713/thrissur"
published_at: "2024-12-08T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755207d68453_Screenshot_2024-12-08_095748.jpg"
keywords: []
---

# സിനിമാ താരം കാളിദാസ് ജയറാം വിവാഹിതനായി

> **Lead Summary:** **തൃശൂർ**: ജയറാം- പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ മോഡലായ തരിണി കിലം​ഗരായരുടെ കഴുത്തിൽ കാളിദാസ് താലി ചാർത്തി. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു.

## Article Content

**തൃശൂർ**: ജയറാം- പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ മോഡലായ തരിണി കിലം​ഗരായരുടെ കഴുത്തിൽ കാളിദാസ് താലി ചാർത്തി. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു.

ഇന്ന് രാവിലെ 7.15നും 8നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ​ഗോപി, മന്ത്രി മുഹമ്മ​ദ് റിയാസ് അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254713/thrissur)