ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ് കസ്റ്റഡിയിൽ

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ് കസ്റ്റഡിയിൽ
Dec 8, 2024 03:38 PM | By Remya Raveendran

തിരുവനന്തപുരം :   പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ.അഭിജിത്തും അജാസും തമ്മിൽ അടുത്തബന്ധമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാത്രമല്ല അജാസ് ഇന്ദുജയെ മർദ്ദിച്ചെന്നാണ് അഭിജിത്തിന്റെ മൊഴി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്.

ഇന്ദുജ മരിക്കുന്നതിന് 3 ദിവസങ്ങൾക്ക് മുമ്പ് കാറിൽ വെച്ചാണ് മർദ്ദനം നടന്നത്. അജാസിന്റെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട് അതിൽ ഇന്ദുജയുമായുള്ള ചാറ്റുകൾ ഉള്ളതായി സൂചനയുണ്ട്. അജാസിന് ഇന്ദുജയുമായി ബന്ധമുണ്ടായിരുന്നത് അഭിജിത്തിന് അറിയാമായിരുന്നു. ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. അജാസിന്റെയും ഫോൺ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്.

അതേസമയം, കസ്റ്റഡിയിലെടുത്ത അജാസും അഭിജിത്തും നൽകുന്ന മൊഴികളിൽ പൊരുത്തക്കേടുകളുണ്ട് ഇരുവരും നല്കുന്നത് അന്വേഷണസംഘത്തെ വഴിതെറ്റിക്കുന്ന മൊഴികളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ചേർന്ന് ഇന്ദുജയെ ഒഴിവാക്കാൻ ശ്രമം നടത്തിയതായി സംശയമുണ്ട്. ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാത്തത് പരിശോധിക്കുമെന്നും വീട്ടുകാരുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.

ഇന്ദുജയുടെ ദേഹത്ത് എങ്ങനെ മർദ്ദനമേറ്റ പാടുകൾ ഉണ്ടായി എന്നതിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.മരണം ആത്മഹത്യ തന്നെയാണെന്ന സ്ഥിരീകരണത്തിലാണ് പൊലീസ്.

വിശദമായ അന്വേഷണത്തിനുശേഷം അഭിജിത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കും.മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്.

Indhujasuisidecase

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി 26ന്

Jan 22, 2025 05:51 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി 26ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദ്ഘാടനവും പൊതുയോഗവും ജനുവരി...

Read More >>
സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

Jan 22, 2025 05:38 PM

സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും...

Read More >>
അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെൻഷൻ

Jan 22, 2025 05:01 PM

അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെൻഷൻ

അധ്യാപകർക്ക് സമരത്തിന് പോകണം, ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന്...

Read More >>
'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി ദിവ്യ

Jan 22, 2025 03:58 PM

'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി ദിവ്യ

'തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം'; ഇല്ലേൽ നിയമനടപടിയെന്ന് പി പി...

Read More >>
കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

Jan 22, 2025 03:26 PM

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ പിടിയിൽ

കൊല്ലത്ത് ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പോക്സോ കേസിൽ...

Read More >>
പരിയാരം പഞ്ചായത്ത് വികസന സെമിനാർ നടന്നു

Jan 22, 2025 02:52 PM

പരിയാരം പഞ്ചായത്ത് വികസന സെമിനാർ നടന്നു

പരിയാരം പഞ്ചായത്ത് വികസന സെമിനാർ...

Read More >>
Top Stories