---
title: "ആലപ്പുഴ അപകടം; ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254889/alappuzha"
published_at: "2024-12-09T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67566187d083e_Screenshot_2024-12-09_084717.jpg"
keywords: []
---

# ആലപ്പുഴ അപകടം; ആല്‍ബിന് വിട നല്‍കാനൊരുങ്ങി നാട്, സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും

> **Lead Summary:** **ആലപ്പുഴ** : ആലപ്പുഴ കളർകോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാർഥി ആല്‍ബിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും.

## Article Content

**ആലപ്പുഴ** : ആലപ്പുഴ കളർകോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാർഥി ആല്‍ബിൻ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും.

ഉച്ചയോടെ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് സംസ്കാരം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികള്‍ക്കും പൊതുദർശനത്തിനും ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു. പത്ത് മണിയോടെ ആല്‍ബിൻ പഠിച്ച എടത്വ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിനു ശേഷമാകും മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ആല്‍ബിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254889/alappuzha)