---
title: "പത്താംതരം, ഹയർസെക്കണ്ടറി തുല്യത രജിസ്‌ട്രേഷൻ ആരംഭിച്ചു"
english_title: "Thulyatha 10th class registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25489/thulyatha-10th-class-registration"
published_at: "2022-02-10T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204741847bd5_images - 2022-02-10T074022.734.jpeg"
keywords: []
---

# പത്താംതരം, ഹയർസെക്കണ്ടറി തുല്യത രജിസ്‌ട്രേഷൻ ആരംഭിച്ചു

> **Lead Summary:** സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷൻ ജില്ലയിൽ തുടങ്ങി. ആദിശ്രീ പദ്ധതി സർട്ടിഫിക്കറ്റ് വിതരണത്തോടനുബന്ധിച്ച് ആറളം ഫാമിലെ പി എസ് സജിഷ, വിനീത എന്നിവർക്ക് അപേക്ഷ ഫോറങ്ങൾ നൽകി മന്ത്രി കെ രാധാകൃഷ്ണൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷൻ ജില്ലയിൽ തുടങ്ങി. ആദിശ്രീ പദ്ധതി സർട്ടിഫിക്കറ്റ് വിതരണത്തോടനുബന്ധിച്ച് ആറളം ഫാമിലെ പി എസ് സജിഷ, വിനീത എന്നിവർക്ക് അപേക്ഷ ഫോറങ്ങൾ നൽകി മന്ത്രി കെ രാധാകൃഷ്ണൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു.

പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് കോഴ്‌സ് സൗജന്യമാണ്. പട്ടികവർഗ വിഭാഗക്കാർക്ക് പത്താംതരത്തിൽ 3000 രൂപയും ഹയർസെക്കണ്ടറിയിൽ 5000 രൂപയും സ്‌കോളർഷിപ്പ് ലഭിക്കും. പത്താംതരത്തിൽ 1850 രൂപയും ഹയർസെക്കണ്ടറിയിൽ 2500 രൂപയുമാണ് ഫീസ്. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷൻ. താൽപര്യമുള്ളവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള വികസന കേന്ദ്രങ്ങളുമായും വിദ്യാകേന്ദ്രങ്ങളുമായും ബന്ധപ്പെടുക. ഫോൺ: 0497 2707699.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25489/thulyatha-10th-class-registration)