---
title: "പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254920/pinarayi-vijayan"
published_at: "2024-12-09T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67568147df03a_IMG-20241209-WA0012.jpg"
keywords: []
---

# പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ**: കണ്ണൂർ പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്.

സിപിഎം അനുഭാവിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു.

കെട്ടിത്തിന്റെ ജനൽ ചില്ലുകൾ തകർത്ത്, വാതിലിന് തീയിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് പുതുതായി നിർമിച്ച കോൺ​ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്.  പിന്നിൽ സിപിഎം ആണെന്നായിരുന്നു കോൺഗ്രസ്‌ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254920/pinarayi-vijayan)