---
title: "വില കേട്ടാൽ ഞെട്ടും, പൊന്നിന്റെ വിലയുമായി മുല്ലപ്പൂ"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254943/thiruvanaththapuram"
published_at: "2024-12-09T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67568d7e30cba_Screenshot_2024-12-09_115529.jpg"
keywords: []
---

# വില കേട്ടാൽ ഞെട്ടും, പൊന്നിന്റെ വിലയുമായി മുല്ലപ്പൂ

> **Lead Summary:** തിരുവനന്തപുരം : സ്വർണത്തിനു മാത്രമല്ല, മുല്ലപ്പൂവിനും പൊന്നിന്റെ വിലയാണിപ്പോൾ.തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുകയാണ്.4500 രൂപയാണ് ഇന്ന് ഒരു കിലോ മുല്ലപ്പൂവിന്റെ വില. സംസ്ഥാനത്ത് ഏറ്റവുമധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്ന മാസമാണ് ഡിസംബർ.

## Article Content

തിരുവനന്തപുരം : സ്വർണത്തിനു മാത്രമല്ല, മുല്ലപ്പൂവിനും പൊന്നിന്റെ വിലയാണിപ്പോൾ.തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുകയാണ്.4500 രൂപയാണ് ഇന്ന് ഒരു കിലോ മുല്ലപ്പൂവിന്റെ വില. സംസ്ഥാനത്ത് ഏറ്റവുമധികം കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്ന മാസമാണ് ഡിസംബർ.

കല്യാണ സീസൺ ആയതോടെ പൂവിലയിൽ വർധനവുണ്ടായിരുന്നു. എന്നാൽ ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ കൃഷി നശിച്ചുപോയതോടെ വില കുതിച്ചുയർന്നു.

തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഇവിടങ്ങളിൽ മഴ വ്യാപക നാശം വിതച്ചിരുന്നു. ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ജനുവരി വരെ വില ഉയരുന്നത് തുടരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

കേരളത്തിലും മുല്ലപ്പൂവിന് വില വർധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 2000 രൂപയാണ് ഒരു കിലോ മുല്ലപ്പൂവിന് വില. കേരളത്തിൽ സീസണിൽ ഈ വിലക്കയറ്റം സാധാരണമാണ്. കഴിഞ്ഞ ഓണത്തിന് ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 5500 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254943/thiruvanaththapuram)